Saturday, December 28, 2013

കൂട്ട്

സ്വപ്‌നങ്ങള്‍  എനിക്ക് കൂട്ടായിരുന്നു. നിലാവുള്ള രാത്രികളില്‍ സ്വപ്‌നങ്ങള്‍ അകന്നു പോകുമ്പോള്‍ നീ എന്നെ പരിഹസിച്ചു ചിരിക്കുന്നത് ഞാന്‍ കാണാഞ്ഞിട്ടല്ല ...!    













Thursday, July 19, 2012

പ്രതീക്ഷ

പ്രതീക്ഷ


      കാര്‍മേഘങ്ങള്‍ നോക്കി  നില്‍ക്കെ മനസ്സു നിറയാന്‍ തുടങ്ങി.. .ചിന്തകളുടെ തിരമാലകള്‍ ..!!! പ്രതീക്ഷകളുടെ നിറവും ആകുലതകളുടെ  നോവും സമ്മിശ്രമായി തലയ്ക്കു മുകളില്‍ അവ  ആവരണം തീര്‍ത്തു കൊണ്ടിരുന്നു .. ഒന്നിച്ചു നീങ്ങവേ പിറകില്‍ നിന്ന് കുത്തുന്നവരും ,മുമ്പിലേക്ക്‌ പ്രോത്സാഹിപ്പിക്കുന്നവരും തമ്മിലുള്ള സങ്കുചിതത്വം മഴയായി പെയ്തു തീര്‍ന്നെങ്കില്‍ എന്നാശിച്ചു .. കാറ്റിനു മനം മടുത്തിരിക്കുന്നു ..! ഇവ തുടച്ചു നീക്കിയിട്ടുവേണം പുതിയ നിലാവിന്‍റെ പുഞ്ചിരി ക്കായ്  സമയം കണ്ടെത്താനെന്ന തിരിച്ചറിവാകണം സര്‍വ ശക്തിയും സംഭരിച്ച് ആട്ടിയോടിക്കാന്‍ തീരുമാനിച്ചത് . സ്നേഹ സൗഹൃദ മനസുകള്‍ക്കായി രണ്ടു മൂന്ന് തുള്ളികള്‍ അവശേഷിപ്പിക്കാന്‍ അപ്പോഴും മറന്നില്ല .. !!

Monday, October 31, 2011

മുഖം

ജാലകങ്ങള്‍ തുറക്കും മുമ്പേ മുഖങ്ങള്‍ അനാവ്രതമാക്കപ്പെട്ടിട്ടുണ്ടായിരുന്നു..! സൗഹൃദം  എന്നത് മറക്കാനാവാത്ത ചില ബന്ധങ്ങളാനെന്നു നീ പലപ്പോഴും എന്നോട്  തന്നെ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുകയാണ്. തിളങ്ങുന്ന നക്ഷത്രങ്ങള്‍ നിന്റെ നേത്രങ്ങളില്‍ പ്രതിബിംബം സൃഷ്ട്ടിച്ചത് അകക്കണ്ണിന്റെ അനുരൂപതയാണെന്നു നീ പറഞ്ഞപ്പോഴും ഞാനത് വിശ്വസിച്ചു.
മൈക്കണ്ണിയുടെ വിടര്‍ന്ന നേത്രങ്ങള്‍ നോക്കി നില്‍ക്കെ ഹൃദയം കൂടുതല്‍ സൗമ്യമായി ..മിടിപ്പുകള്‍ക്ക് താളവും ലയവും..! ഹൃദ്യമായ മൊഴിയുടെ സഖി...അതെ  അനുരൂപമായ സഖ്യം...

 

Thursday, May 19, 2011

നാളെ ഇനി ...!


                                       യാത്ര അനിവാര്യമായിരുന്നു..! ഇര തേടിയുള്ള ഓരോ യാത്രകളും പുതിയ അനുഭവങ്ങളായി.. ഞാന്‍ കണ്ട ദൃശ്യങ്ങള്‍  പുതിയമുഖം തേടിയുള്ളവരുടെ പരക്കംപാച്ചിലായി തോന്നിയിട്ടുണ്ട്. പരസ്പരം പരിചയമില്ലാത്ത ഈ കൂട്ടായ്മകളിലും ഒരാള്‍ മറ്റൊരാള്‍ക്ക് സഹായകമാകുമെന്ന അറിയാതെവരുന്ന ആത്മവിശ്വാസം തന്നെയായിരുന്നു ഈ രാത്രിയിലും കൂടെ സഞ്ചരിക്കാന്‍ എന്നെ പ്രാപ്തനാക്കിയത് .പുലര്‍ച്ചെ വീടെത്തുമ്പോള്‍ നാളെയുടെ യാത്രകള്‍ കണക്കുകൂട്ടി , കിട്ടുന്ന രണ്ടു മണിക്കൂര്‍ ഉറക്കം വരെ കൈവിട്ടത്  ഓര്‍മകളായി കൂടെ നില്‍ക്കട്ടെ..! എനിക്ക് ഉറങ്ങണം.! സുഖമായി..! കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചിലുകള്‍ ഈ പുലര്‍ വേളയിലെങ്കിലും ഇല്ലാതിരുന്നതു അമ്മയുടെ മിടുക്കായി കരുതി അവളും സമാധാനിക്കട്ടെ..! ഞാന്‍ ഉറങ്ങുകയാണ്..! ആകുലതകളുടെയും നൊമ്പരങ്ങളുടെയും കഥകള്‍ പറയുന്ന മനസ്സുകള്‍ എന്നെ കണ്ടു പഠിക്കട്ടെ......! ഞാന്‍ ഉറങ്ങുകയാണ്..!

നമനം

ഞാനും  നടക്കുവാന്‍ തന്നെ തീരുമാനിച്ചു  ....!  തനിച്ചായിരുന്നു പലപ്പോഴും ..!   മുമ്പേ നടന്നു പോയവരുടെ കാലടികള്‍ പലതും മാഞ്ഞുപോയിരിക്കുന്നു..!     നിലാവുള്ള രാത്രികളില്‍ നിന്‍റെ സമയം കുറച്ചു മാറ്റി വെച്ചുകൂടെ എന്ന് ഇന്നലെയും നീ ചോദിച്ചല്ലോ...  ?